Friday 05 March 2021




ടിപ്പര്‍ ലോറി പാറമടയില്‍ വീണ് ഡ്രൈവര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്‌സിന് പൊള്ളലേറ്റു

By Rajesh Kumar.22 Feb, 2021

imran-azhar

 


കൊച്ചി: ഓടക്കാലി തലപുഞ്ചയ്ക്ക് സമീപം പാറമടയില്‍ ടിപ്പര്‍ ലോറി വീണ് ഡ്രൈവര്‍ മരിച്ചു. കോതമംഗലം സ്വദേശി സച്ചു സജിന്‍ (26) ആണ് മരിച്ചത്.

 

തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പാറമടയില്‍ മണ്ണ് അടിക്കുന്നതിനിടയിലാണ് ലോറി നിയന്ത്രണം വിട്ട് ഉപയോഗ ശൂന്യമായ പാറമടയിലേക്ക് പതിച്ചത്.

 

പെരുമ്പാവൂര്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സേനാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. ഉപയോഗ ശൂന്യമായ പറമടയിലെ വെള്ളത്തി വെള്ളത്തില്‍ രാസമാലിന്യം കലര്‍ന്നിരുന്നതിനാലാണ് പൊള്ളലേറ്റത്.

 

ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് മൃതദേഹം പുറത്തെടുത്തത്.