Tuesday 19 March 2024




ബംഗാളിൽ ജനാധിപത്യത്തെ മമത കൊന്നു: അമിത് ഷാ

By Sooraj Surendran .22 Jan, 2019

imran-azhar

 

 

മാൾഡ (ബംഗാൾ): ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്ത്. പഴയ കമ്മ്യൂണിസ്റ്റ് സർക്കാരിനെക്കാളും അധഃപതിച്ചിരിക്കുകയാണ് ഇപ്പോഴത്തെ ബാംഗളെന്നും ബംഗാളിൽ ജനാധിപത്യത്തെ മമത കൊന്നതായും അമിത് ഷാ ആരോപിച്ചു. മാത്രമല്ല ബംഗാളിൽ ബിജെപിയുടെ രഥയാത്ര നടത്താൻ അനുവദിച്ചില്ലെങ്കിൽ മഹാറാലി നടത്തുമെന്നും അമിത് ഷാ പറഞ്ഞു. മാൾഡയിലെ റാലിയിലായിരുന്നു അമിത് ഷായുടെ പ്രതികരണം. ബംഗാളിൽ ഒരു വിധത്തിലുമുള്ള നുഴഞ്ഞ് കയറ്റത്തിനും ആരെയും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.