Wednesday 18 July 2018

ഇന്ന് അന്താരാഷ്ട്ര ബിക്കിനി ദിനം

By BINDU PP.01 Jan, 1970

imran-azhar

 


ഇന്ന് ജൂലൈ അഞ്ച്, അന്താരാഷ്ട്ര ബിക്കിനി ദിനം. ഫ്രഞ്ച് ഫാഷന്‍ ഡിസൈനർ ലൂയിസ് റിയാര്‍ഡ് ആണ് ആദ്യമായി ബിക്കിനി അവതരിപ്പിച്ചത്. ബിക്കിനി ധരിച്ച സ്ത്രീകളെ ഈ ദിവസം നമുക്ക് കടപ്പുറത്ത് കാണാം. നീന്താൻ അറിയുന്ന സ്ത്രീകൾക്ക് ഭാരം കൂടിയ വസ്ത്രം ധരിക്കുന്നതിന്റെ പരിമിതി കൊണ്ടാണ് ബിക്കിനി കണ്ടുപിടിച്ചത്. അനറ്റെ കെല്ലര്‍മാന്‍ എന്ന ഓസ്ട്രേലിയന്‍ വനിതാ നീന്തല്‍ താരം ശരീരത്തോട് ഒട്ടിക്കിടക്കുന്ന ഒറ്റ വസ്ത്രമണിഞ്ഞതിന് ബോസ്റ്റണില്‍ അറസ്റ്റിലായി. ഈ സംഭവത്തോട് കൂടിയാണ് ബിക്കിനി എന്ന ആശയത്തിലേക്ക് എത്തിയത്. സ്ത്രീകള്‍ ഇത്തരത്തിലുള്ള സിം സ്യൂട്ടുകള്‍ ധരിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്ന കാലത്തായിരുന്നു അനറ്റെയുടെ ഈ ധീരത. ഇന്ന് കാണുന്ന സിം സ്യൂട്ടുകളുടെ ചരിത്രവും അവിടെ നിന്ന് തുടങ്ങുന്നു.

 

1920-30 കാലഘട്ടത്തിലാണ് സിം സ്യൂട്ട് ഡിസൈനുകളില്‍ കാതലായ മാറ്റം വരുന്നത്. ഇറക്കം കുറഞ്ഞതും കൈകളില്ലാത്തതുമായ സിം സ്യൂട്ടുകള്‍ വിപണിയിലെത്തി. ആയാസരഹിതമായി നീന്താന്‍ ഇത്തരം സിം സ്യൂട്ടുകള്‍ ഉപകരിച്ചു. പിന്നീട് 1946ലാണ് ഇന്നു കാണുന്ന ടൂ പീസ് സിം സ്യൂട്ട് ഡിസൈന്‍ അവതരിപ്പിച്ചത്. ഫ്രഞ്ച് ഫാഷന്‍ ഡിസൈനറായ ലൂയിസ് റിയാര്‍ഡായിരുന്നു ടൂ പീസ് വിപ്ലവത്തിന് പിന്നില്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ആദ്യ വേനലിലാണ് ലൂയിസ് റുവാര്‍ഡ് ബിക്കിനിയുമായെത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് പിന്നാലെ വസ്ത്ര നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ബിക്കിനിയുടെ വരവിന് കാരണമായി. അമേരിക്ക ആണവ പരീക്ഷണം നടത്തിയ പസഫിക് സമുദ്രത്തിലെ ബിക്കിനി അറ്റോള്‍ എന്ന പേരില്‍ നിന്നായിരുന്നു ലൂയിസ് റിയാര്‍ഡ് ടൂ പീസ് വസ്ത്രത്തിന് ബിക്കിനിയെന്ന പേര് നല്‍കിയത്. അമേരിക്കയുടെ ആണവ പരീക്ഷണത്തെ സംബന്ധിച്ചുള്ള വാര്‍ത്തയില്‍ നിന്നാണ് ലൂയിസ് റിയോര്‍ഡിന് ബിക്കിനി എന്ന വാക്ക് ലഭിച്ചത്.

 

1950-60കളില്‍ ടൂ പീസ് ബിക്കിനികള്‍ക്ക് ഏറെ പ്രചാരം ലഭിച്ചു. 1964ല്‍ റൂഡി ഗെര്‍ണറിച്ച് മോണോക്കിനി എന്ന ടോപ് ലെസ് സിം സ്യൂട്ടും അവതരിപ്പിച്ചതോടെ നീന്തല്‍ വസ്ത്രം എന്നതിലുപരി ബിക്കിനി ഒരു ഫാഷന്‍ തരംഗമായി മാറുകയായിരുന്നു. കാലക്രമേണ ബിക്കിനി മോഡലുകളിലും ഡിസൈനുകളിലും ഏറെ മാറ്റങ്ങള്‍ വന്നു. നിലവില്‍ വ്യത്യസ്തതയാര്‍ന്ന ഒട്ടനവധി ബിക്കിനി ഡിസൈനുകളാണ് വിപണിയിലുള്ളത്.