Friday 29 May 2020




യുറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 232 വിനോദസഞ്ചാരികൾ കേരളത്തിൽ നിന്ന് മടങ്ങി

By online desk .31 Mar, 2020

imran-azhar

 


തിരുവനന്തപുരം:കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ വിദേശ പൗരൻമാർ ഇന്ന് രാവിലെ എട്ടിന് തിരുവനന്തപുരത്ത് നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് യാത്രതിരിച്ചു .ജർമ്മനിലെ പൗരൻമാരെ കൂടാതെ കൂടാതെ യൂറോപ്പിൽ നിന്നുള്ള മറ്റ് പൗരന്മാരും ഉണ്ടായിരുന്നു. 232 വിനോദസഞ്ചാരികള്‍ ആണ് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിൽ യാത്രതിരിച്ചത് 

 

കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വിദേശപൗരന്‍മാരെ കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് വ്യോമഗതാഗതം നിലച്ചതോടെയാണ് വിദേശപൗരന്‍മാര്‍ കുടുങ്ങിയത്അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ലോക്ഡൗണ്‍ തീരുന്ന ഏപ്രില്‍ 14 വരെ നിരോധനമുണ്ടെങ്കിലും കാര്‍ഗോ വിമാനങ്ങള്‍ക്കും പ്രത്യേക വിമാനത്തിനും അനുമതിയുണ്ട്