Tuesday 19 March 2024




പാക്കിസ്ഥാനിൽ ക​റാ​ച്ചി-​റാ​വ​ൽ​പി​ണ്ടി തേ​സ്ഗാം എ​ക്സ്പ്രസിന് തീപിടിച്ചു: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 65 ആ​യി

By Sooraj Surendran .31 Oct, 2019

imran-azhar

 

 

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ കറാച്ചി-റാവൽപിണ്ടി തേസ്ഗാം എക്സ്പ്രസിന് തീപിടിച്ചു. അപകടത്തിൽ മരിച്ചവരുടെ എണ്ണം 65 കടന്നു. പാക്കിസ്ഥാനിലെ ലിയാഖാത്ത്പുരിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ട്രെയ്‌നിലെ മൂന്ന് ബോഗികൾ പൂർണമായും കത്തി നശിച്ചു. യാത്രക്കാരിൽ ചിലർ പോര്‍ട്ടബിള്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ഉഗ്ര ശബ്ദത്തോടെ സ്ഫോടനം നടന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ മുൾട്ടാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ ട്രെയ്‌നിൽ നിന്നും പുറത്തേക്ക് ചാടിയവരും മരണപ്പെട്ടു.