Thursday 22 August 2019




തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

By Sooraj Surendran .20 Jul, 2019

imran-azhar

 

 

കൊല്ലം: വൈദ്യുതി തകരാർ കാരണം തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി തകരാറിനെ തുടർന്ന് പല ട്രെയിനുകളും പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. വൈകിട്ട് മൂന്ന് മണിയോടെയാണ് കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടക്ക് വൈദ്യുതി തകരാർ ഉണ്ടായത്. തുടർന്ന് തകരാർ പരിഹരിക്കുന്നതു വരെ ഡീസൽ എൻജിൻ ഉപയോഗിച്ചു ശാസ്താംകോട്ട വരെ എത്തിച്ചാണു ട്രെയിനുകൾ യാത്ര തുടർന്നത്. ഐലൻഡ് എക്സ്പ്രസ് ശാസ്താംകോട്ടയിൽ മണിക്കൂറുകളോളം നിർത്തിയിട്ടു. തകരാർ കാരണം ചെന്നൈ മെയിൽ 5.50നാണു പുറപ്പെട്ടത്.