Thursday 04 June 2020




ട്രെയിന്‍ സര്‍വീസുകള്‍ 15ന് പുനസ്ഥാപിച്ചേക്കും

By online desk .04 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 15 മുതല്‍ വീണ്ടും ആരംഭിച്ചേക്കും. സര്‍വീസ് നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങണമെന്ന് റെയില്‍വേ ഡിവിഷണല്‍ ഓഫീസുകള്‍ക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം പല ട്രെയിനുകളിലേയും ഓണ്‍ലൈന്‍ ബുക്കിംഗ് തീര്‍ന്നു. 14-ാം തീയതിക്ക് ശേഷം ലോക് ഡൗണില്‍ ഇളവുകള്‍ ഉണ്ടാവുമെന്ന സൂചനയാണ് റെയില്‍വേ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ കൂട്ടത്തോടെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ഇതോടെ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും മംഗളുരുവിലേയ്ക്കും ഉള്ള പല ട്രെയിനുകളിലേയും ബുക്കിംഗ് തീര്‍ന്നിരിക്കുകയാണ്. സ്വകാര്യ ബസുകള്‍ രണ്ടിരട്ടി പണം ഈടാക്കിയാണ് ടിക്കറ്റ് ബുക്കിംഗ് നടത്തുന്നത്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 3,700 രൂപയാണ് ടിക്കറ്റ് നിരക്ക്. 15 മുതല്‍ പൊതുഗതാഗത സംവിധാനം സാധാരണ നിലയിലാകുമെന്നാണ് സൂചന.