Friday 16 November 2018


ഇന്ത്യക്കും ചൈനക്കും നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കും; ട്രംപ്

By Sooraj S .01 Jan, 1970

imran-azhar

 

 

വാഷിങ്ടൺ: നിലപാട് വ്യക്തമാക്കി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു എസ് ഇന്ത്യക്കും ചൈനക്കും നൽകി വരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സാമ്പത്തിക സഹായം നിർത്തലാക്കാൻ കാരണം ഇന്ത്യയും ചൈനയും വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളാണെന്ന അടിസ്ഥാനത്തിലാണെന്നും ട്രംപ് വ്യക്തമാക്കി. വളർന്നു വന്നുകൊണ്ടിവരിക്കുന്ന രാജ്യങ്ങളായ ചൈനക്കും ഇന്ത്യക്കും സാമ്പത്തിക സഹായം നൽകി വരുന്നത് വിചിത്രമായ നടപടിയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതേസമയം ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളർന്നത് ലോക വ്യാപാര സംഘടനയുടെ സഹായം കൊണ്ടുമാത്രമാണെന്നും ട്രംപ് പറഞ്ഞു.