Monday 25 October 2021




മുഴുവൻ ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്രാവിലക്ക് നീക്കി അമേരിക്ക

By Preethi Pippi.21 Sep, 2021

imran-azhar

 

അമേരിക്ക: ഇന്ത്യയിൽ നിന്നടക്കം നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക . മുഴുവൻ ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡൻ സർക്കാർ പ്രഖ്യാപിച്ചു. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക.

 

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്പ് തന്നെ ഹാജറാക്കണെന്ന് ബൈഡൻ സർക്കാരിന്‍റെ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് കോവിഡ് കോഡിനേറ്റര്‍ പറഞ്ഞു.

 

അതിനൊപ്പം യാത്ര പുറപ്പെടുന്നതിന് മുന്ന് ദിവസം മുമ്പ് കോവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പ്പിക്കണം. പൂര്‍ണമായും വാക്സിനേഷന്‍ സ്വീകരിച്ചിരിക്കുന്നവര്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.