Monday 06 December 2021




മെക്‌സിക്കോയില്‍ ഇന്ത്യന്‍ വംശജയായ ട്രാവൽ വ്ലോഗർ വെടിയേറ്റ് മരിച്ചു

By സൂരജ് സുരേന്ദ്രന്‍.23 Oct, 2021

imran-azhar

 

 

ലോസ് ആഞ്ജലീസ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ അഞ്ജലി റിയോട്ട് (25) ആണ് കൊല്ലപ്പെട്ടത്.

 

ഒരു ജര്‍മന്‍ വംശജനും കൊല്ലപ്പെട്ടിട്ടുണ്ട്. ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് വെടിവെയ്പ്പിൽ കലാശിച്ചത്.

 

യാഹു ജീവനക്കാരിയായിരുന്ന അഞ്ജലി കഴിഞ്ഞ ജൂലായ് മുതല്‍ ലിങ്ക്ഡ്ഇന്നില്‍ സീനിയര്‍ സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറായിരുന്നു.

 

ബുധനാഴ്ച രാത്രിയോടെയാണ് റിസോര്‍ട്ടില്‍ വെടിവെപ്പ് ഉണ്ടായത്. സ്ഥിരതാമസം കാലിഫോര്‍ണിയയിലെ സാന്‍ ഹൊസേയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

ടുലുമിലെ കരീബിയന്‍ കോസ്റ്റ് റിസോര്‍ട്ടിലാണ് വെടിവെയ്പുണ്ടായത്.

 

അഞ്ജലി ഉൾപ്പെടെയുള്ളവർ റിസോർട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.