Tuesday 10 December 2019




തിരുവനന്തപുരം വിമാനത്താവളത്തെ സ്വർണ്ണക്കടത്ത് കേന്ദ്രമാക്കി മാഫിയകൾ; അനുഗ്രഹമായി പഴഞ്ചൻ സ്കാനറുകൾ

By online desk .21 May, 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ സ്വർണ്ണക്കടത്ത് കേന്ദ്രമാക്കി മാഫിയകൾ. അറുപഴഞ്ചൻ സാങ്കേതികവിദ്യകൾ തന്നെയാണ് സ്വർണ്ണക്കടത്തുകാർക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നതും. വിമാനത്താവളം വഴി കിലോ കണക്കിന് സ്വർണ്ണം കടത്താൻ ഇവരെ പ്രേരിപ്പിക്കുന്നതും സഹായിക്കുന്നതും തെളിച്ചമില്ലാത്ത സ്കാനറുകളാണ്. കാലപ്പഴക്കം ചെന്ന സ്കാനറുകളിലൂടെ ബാഗേജുകളും, പെട്ടികളും സ്കാൻ ചെയ്യുമ്പോൾ സാധനങ്ങൾ വ്യക്തമായി കാണാനാകില്ല എന്നതാണ് സ്വർണ്ണക്കടത്തുകാർക്ക് തുണയാകുന്നത്. ഇതിനെതിരെ ഏറെക്കാലമായി കസ്റ്റംസ് പരാതിപ്പെടുന്നുണ്ടെങ്കിലും ഫലമില്ല. ഈ സാഹചര്യം മുതലെടുത്താണ് സ്വർണ്ണക്കടത്ത് തകൃതിയായി നടക്കുന്നത്. ഇതേ തുടർന്ന് അത്യാധുനിക സ്കാനറുകൾ സ്ഥാപിക്കണമെന്ന് ഡിആർഐ ആവശ്യപ്പെട്ടു.

 

അതേസമയം കണ്ണൂർ, നെടുമ്പാശേരി, വിമാനത്താവളങ്ങളിൽ അത്യാധുനിക 3D സ്കാനറുകളാണ് ഉപയോഗിക്കുന്നത്. മലേഷ്യൻ കമ്പിനി നിർമ്മിത അത്യാധുനിക സ്കാനറുകൾ വാങ്ങണമെന്ന് കസ്റ്റംസും ഡിആർഐയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എയർപോർട്ട് അതോറിറ്റിക്ക് ഇതിനുള്ള നടപടി ക്രമങ്ങൾ വളരെ സങ്കീർണമാണ്.