Thursday 24 October 2019




തിരുവനന്തപുരം വിമാനത്താവളം: യൂസർ ഫീസിന് പിന്നിൽ വികസനം അട്ടിമറിക്കാനുള്ള ശ്രമമെന്ന് കെ.ടി.എ

By Sooraj Surendran.14 Mar, 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യൂസർ ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് (കെ.ടി.എ) രംഗത്ത്. നിലവിൽ യൂസർ ഫീസായി അന്താരാഷ്ട്ര സെക്ടറിൽ 1166 രൂപയും, ദേശീയ സെക്ടറിൽ 553 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ ഉയർന്ന യൂസർ ഫീസ് ഈടാക്കുന്നതിന് പിന്നിൽ വിമാനത്താവളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്നും കെ.ടി.എ പറഞ്ഞു. പല വിമാനക്കമ്പനികളും സർവ്വീസ് നിർത്തിയതുകാരണം 5000 മുതൽ 7000 വരെയാണ് യുഎഇ, സൗദി സെക്ടറുകളിൽ ടിക്കറ്റ് നനിരക്കിൽ വർദ്ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 വർഷക്കാലമായി എയർപോർട്ട് അധികൃതർ 2000 കോടിയിലധികം രൂപയാണ് യാത്രക്കാരിൽ നിന്നും പിരിച്ചെടുത്തിരിക്കുന്നത്. അതേസമയം ടിക്കറ്റ് നിരക്കിലുണ്ടായ വർദ്ധനവ് കാരണം യാത്രക്കാർ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോകാൻ കാരണമായി.

 

ഈ സാഹചര്യത്തിൽ കേരള സർക്കാരും, എം.പിമാരും എയർഇന്ത്യയിലും, കേന്ദ്രവ്യോമയാന വകുപ്പിലും സമ്മർദം ചെലുത്തി യൂസർ ഫീസ് പിൻവലിക്കണമെന്നും, സർവീസ് തുടരാൻ അനുമതി ഉണ്ടാകണമെന്നും കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് അറിയിച്ചു.