Thursday 04 June 2020




വിശപ്പിന്റെ വിളി കേട്ട് നഗരസഭ; 18,067 പേര്‍ക്ക് പ്രഭാത ഭക്ഷണവും 19,061 പേര്‍ക്ക് ഉച്ചഭക്ഷണവും നൽകി

By online desk .01 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: നഗരത്തില്‍ðവിശന്നിരിക്കുന്നവരുടെ വിശപ്പകറ്റി നഗരസഭ. ഇന്നലെ രാവിലെ മാത്രമായി 18,067 പേര്‍ക്ക് പ്രഭാത ഭക്ഷണവും, 19,061 പേര്‍ക്ക് ഉച്ചഭക്ഷണവും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി വിതരണം ചെയ്തു. ലോക്ക്ഡൗണ്‍ മൂലം ആരും പട്ടിണി കിടക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് നഗരസഭയും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചത്. ദിവസവും ആവശ്യക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്.ï തൈക്കാട് മോഡല്‍ എല്‍പി സ്‌കൂളില്‍ നഗരസഭ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ നിലവില്‍ 25 സര്‍ക്കിളുകളിലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

 

ദിവസവും മൂന്നു നേരവും ക്വാറന്റൈനില്‍ðകഴിയുന്നവര്‍, ലോക്ക്ഡൗണ്‍ മൂലം ഒറ്റപ്പെട്ടുപോയവര്‍, വയോധികര്‍, യാചകര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കായി നഗരസഭ ഭക്ഷണ വിതരണം നടത്തിവരുകയാണ്. നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണ വിതരണം നടത്തുന്നതിനായി സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പിലെ കോവിഡ്19 എന്ന ലിങ്കിലോ, 9496434448, 9496434449, 9496434450 എന്നീ നമ്പറുകളും ഒരുക്കിയിട്ടുണ്ട്. കോള്‍ സെന്ററില്‍ð പൊതുജനങ്ങള്‍ക്ക് കോള്‍ നഷ്ടപ്പെടാതിരിക്കാന്‍ സംവിധാനവും ഒരുക്കിയിട്ടുള്ളതായി നഗരസഭ അറിയിച്ചു. കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ നല്‍കി സഹായിക്കാന്‍ കഴിയുന്നവര്‍ വിളിക്കേണ്ടïനമ്പര്‍ - 8590036770

 

കോള്‍ സെന്റര്‍ ഫോണ്‍ നമ്പറുകള്‍


9496434448


9496434449


9496434450

 

9496434406


9496434408