Friday 21 February 2020




മാലിന്യ ശേഖരണ പദ്ധതി നവീകരിക്കാനൊരുങ്ങി നഗരസഭ

By Sooraj Surendran .18 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: കക്കൂസ് മാലിന്യ ശേഖരണം നവീകരിക്കാനൊരുങ്ങി തിരുവനന്തപുരം നഗരസഭ. പദ്ധതിയുടെ ഭാഗമായി കൂടുതൽ ടാങ്കറുകൾ നഗരത്തിൽ എത്തിക്കും. മൊബൈൽ അപ്ലിക്കേഷൻ സംവിധാനത്തിലൂടെ മാലിന്യം ശേഖരിക്കാൻ അപേക്ഷിക്കാം. സ്മാര്‍ട്ട് ട്രിവാന്‍ട്രം എന്ന ആപ്പിലുടെ സ്ഥലവും തീയതിയും മറ്റ് വിവരങ്ങളും നല്‍കി മാലിന്യ ശേഖരണത്തിനായി ബുക്ക് ചെയ്യാം. ഓണ്‍ലൈനായി പണമടച്ച് കഴിഞ്ഞാല്‍ കൃത്യമായി മാലിന്യം ശേഖരിച്ച് മുട്ടത്തറയിലെ യൂണിറ്റിലെത്തിച്ച് സംസ്കരിക്കുന്നു. ചില സ്വകാര്യ ഏജൻസികൾ കക്കൂസ് മാലിന്യങ്ങൾ ശേഖരിച്ച് ജലസ്രോതസുകളിൽ നിക്ഷേപിക്കുന്നതായി പരാതികൾ ലഭിച്ചതോടെയാണ് നഗരസഭ പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നത്. ഇത്തരം ടാങ്കറുകൾക്ക് ലൈസൻസ് ഏർപ്പെടുത്താനും നഗരസഭ തീരുമാനിച്ചു. നഗരസഭയുടെ കീഴിൽ ടാങ്കറുകൾ ഏകോപിപ്പിച്ചായിരിക്കും മാലിന്യ ശേഖരണം നടക്കുക.