Tuesday 20 August 2019




പ്രചാരണ വേളയിൽലഭിച്ച ഷാളുകളും തോർത്തും പൊന്നാടയും ജനങ്ങൾക്ക് ഉപയോഗപ്രദമാക്കും; കുമ്മനം രാജശേഖരൻ

By Sooraj Surendran.25 Apr, 2019

imran-azhar

 

 

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ സ്ഥാനാർത്ഥികൾ പാഴ്വസ്തുക്കളായി ഉപേക്ഷിക്കുന്നവയാണ് അണികൾ നൽകിയ ഷാളുകളും തോർത്തും പൊന്നാടയും. എന്നാൽ ഇവ പാഴാക്കാതെ എങ്ങനെ ജനങ്ങൾക്ക് വീണ്ടും ഉപയോഗപ്രദമാക്കാം എന്ന വ്യത്യസ്ത ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമ്മനം രാജശേഖരന്റെ പുതിയ സംരംഭം. പ്രചാരണ വേളയിൽ ഷാളുകളും തോർത്തും പൊന്നാടയും മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങൾക്ക് ഉപയോഗപ്രദമാക്കുകയാണ് പുതിയ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇത്തരം തുണിത്തരങ്ങൾ വേർതിരിച്ച് തുണി സഞ്ചി, തലയിണ കവർ തുടങ്ങിയവ തയ്ക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇലക്ഷൻ കാലത്ത് പ്രചാരണാർഥം വഴിയോരങ്ങളിൽ വെച്ചിരുന്ന ബോർഡുകൾ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം രാജശേഖരൻ ഇക്കാര്യം വ്യക്തമാക്കിയത്.