Friday 17 January 2020




തിരുവനന്തപുരം മൃഗശാലയിലെ അനാക്കോണ്ട 'അരുന്ധതി' ചത്തു: മരണകാരണം എന്റമീബ

By Sooraj Surendran .21 Nov, 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ അനാക്കോണ്ട 'അരുന്ധതി' എന്റമീബ ബാധയെത്തുടർന്ന് ചത്തു. സംഭവത്തെ തുടർന്ന് മൃഗശാലയിൽ അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഒമ്പത് വയസ് പ്രായമുള്ള അരുന്ധതിയെ 2014 ഏപ്രിലിൽ ശ്രീലങ്കയിൽനിന്നുമാണ് മൃഗശാലയിലേക്ക് കൊണ്ടുവരുന്നത്. ആകെ ഏഴ് അനാക്കോണ്ടകൾ ഉണ്ടായിരുന്ന മൃഗശാലയിൽ ഇനി വെറും മൂന്നെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് അനാക്കോണ്ടകളും ചികിത്സയിലുമാണ്. ആദ്യത്തെ അനാക്കോണ്ട ചത്തപ്പോൾ തന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട പാമ്പു രോഗ വിദഗ്ധരെ മൃഗശാലയിൽ എത്തിക്കുകയും എല്ലാ പാമ്പുകളെയും പരിശോധിച്ചു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. ഗംഗ എന്ന അനാക്കോണ്ടയിൽ നടത്തിയ പരിശോധനയിലാണ് മരണം സംഭവിക്കുന്നത് എന്‍റമീബ മൂലമാണെന്ന് കണ്ടെത്തിയത്.