Tuesday 21 May 2019


തെലങ്കാനയിൽ യുവാവ് ആത്മഹത്യ ചെയ്തു: ആത്മഹത്യാ കുറിപ്പിൽ കെ സി ആറിനെ വിജയിപ്പിക്കണമെന്ന് ആവശ്യം

By Sooraj Surendran.18 Nov, 2018

imran-azhar

 

 

ഹൈദരാബാദ്: തെലങ്കാനയിൽ യുവാവ് ആത്മഹത്യ ചെയ്തു. ടി ആർ എസ് പ്രവർത്തകനായ ടി ഗുരുവപ്പയാണ് ആത്മഹത്യ ചെയ്തത്. ഗുരുവപ്പയുടെ ആത്മഹത്യാ കുറിപ്പിൽ കെ.ചന്ദ്രശേഖര റാവുവിനെ വീണ്ടും തെലങ്കാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്നായിരുന്നു ആവശ്യം. ഇതിനു മുൻപും ഗുരുവപ്പ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച നിസാം പെട്ടിലാണ് ഗുരുവപ്പയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിൽ വിവേകാനന്ദയെ എംഎൽഎയായും തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്നതായി പോലീസ് വ്യക്തമാക്കി. ടി ആർ എസ് നേതാവാണ് കെ ചന്ദ്രശേഖര റാവു.