Thursday 09 July 2020




ഛത്തീസ്ഗഡില്‍ വിവാഹ സംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു

By anju.19 Apr, 2019

imran-azhar


റായ്പുര്‍: ഛത്തീസ്ഗഡില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബലോഡബസില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

 

ഡ്രൈവര്‍ക്കു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡരുകിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. 25 പേരാണ് ട്രക്കിലുണ്ടായിരുന്നത്.അഞ്ച് പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ കസ്‌ദോളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.