Saturday 30 May 2020




ട്രംപിന്റെ രണ്ടാം കൊറോണ പരിശോധന ഫലവും നെഗറ്റീവ്

By Sooraj Surendran .03 Apr, 2020

imran-azhar

 

 

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാമത്തെ കൊറോണ പരിശോധന ഫലവും നെഗറ്റീവ് ആയി. ആരോഗ്യ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും, ട്രംപ് പൂർണ ആരോഗ്യവാനാണെന്നും വൈറ്റ് ഹൗസ് ഡോക്ടർ സീൻ കോൺലി പറഞ്ഞു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിഗതികൾ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് അമേരിക്കയിൽ. രാജ്യത്ത് ഇതുവരെ 245,066 ലധികം പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 6,075 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 228,588 പേർ ചികിത്സയിലാണ്, ഇതിൽ 5,421 പേരുടെ നില ഗുരുതരമാണ്. 18,278 പേർ രോഗ ബാധയിൽ നിന്നും പൂർണമായും മുക്തി നേടി.