Sunday 24 January 2021




ഇറാനെ ആക്രമിക്കാൻ ഡൊണാൾഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോർട്ട് ;ഉപദേശകൻ പിന്തിരിപ്പിച്ചു

By online desk .17 Nov, 2020

imran-azhar

വാഷിംഗ്ണ്‍: ഇറാനെ ആക്രമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോർട്ട്. ആണവ കേന്ദ്രം അക്രമിക്കുന്നതിനുള്ള സാധ്യതകൾ ട്രംപ് കഴിഞ്ഞ ആഴ്ച തേടിയതായും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ഈ നാടകീയമായ പദ്ധതി പിന്നീട് വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ ഉന്നതർ പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. വിശാലമായ സംഘർഷത്തിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി ആക്രമണത്തിന് മുതിരരുതെന്ന് ഉപദേശകര്‍ ട്രംപിനെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.