Tuesday 19 March 2024




ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെ അനുസ്മരിക്കാനുള്ള ദിവസം; ദീപാവലി ആശംസകൾ നേർന്ന് ട്രംപ്

By Chithra.26 Oct, 2019

imran-azhar

 

വാഷിംഗ്ടൺ : അമേരിക്കയിൽ വസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദീപാവലി ആശംസകൾ. അമേരിക്കയിൽ ദീപാവലി ആഘോഷത്തിനായി ദീപം തെളിയിക്കുമ്പോൾ അത് തെളിയിക്കുന്നത് രാജ്യത്തിലെ മതസൗഹാർദ്ദത്തിന്റെ ഓർമ്മപ്പെടുത്തലാണെന്നും ട്രംപ് തന്റെ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

 

ഇന്ത്യൻ വംശജർക്കൊപ്പം ട്രംപ് വൈറ്റ് ഹൗസിൽ കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചിരുന്നു. തങ്ങളുടെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന അവകാശങ്ങൾക്കൊപ്പം താനും തന്റെ സർക്കാരും സംരക്ഷിക്കുമെന്നും എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും അവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ആരാധന നടത്താൻ കഴിയുമെന്നും ട്രംപ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.

 

താനും മെലാനിയായും എല്ലാ ഇന്ത്യക്കാർക്കും സന്തോഷവും ആശംസകളും നേരുന്നുവെന്നും ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെ അനുസ്മരിക്കാനുള്ളതാണ് ഈ ദിവസമെന്നും ട്രംപ് പറഞ്ഞു.