Friday 14 December 2018


തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങുമെന്ന് പോലീസ്

By Sooraj Surendran.16 Nov, 2018

imran-azhar

 

 

കൊച്ചി: ശബരിമലയിൽ ദർശനം നടത്തണമെന്ന ആവശ്യവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങി പോകുമെന്ന് പോലീസ് വ്യക്തമാക്കി. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ലെന്നും താൻ സ്ത്രീകളുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും തൃപ്തി ദേശായി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശബരിമല ദർശനത്തിനായി ഇന്ന് പുലർച്ചെയാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്. ഇന്ന് മടങ്ങിയാലും മണ്ഡലകാലത്ത് ശബരിമലയിലെത്തുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃപ്തി ദേശായി. അടുത്ത തവണ കൂടുതൽ തയാറെടുപ്പുകളോടെ ശബരിമല സന്ദർശനത്തിന് എത്താൻ തൃപ്തിയോടും സംഘത്തോടും പൊലീസ് നിർദേശിച്ചു.