Wednesday 12 December 2018


ഇന്തോനേഷ്യയിൽ സുനാമി; പലു നഗരത്തിൽ കൂറ്റൻ തിരമാലകൾ തീരം വിഴുങ്ങി

By Sooraj S.28 Sep, 2018

imran-azhar

 

 

ജക്കാർത്ത: ഭൂചലനത്തിന് തൊട്ടുപിന്നാലെ ഇന്തോനേഷ്യയിൽ സുനാമിയും. ഇൻഡോനേഷ്യയിലെ പലു നഗരത്തിലാണ് സുനാമിയുണ്ടായതായി റിപ്പോർട്ട് ചെയ്തത്. ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിന് 80 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായത്. സുനാമിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തായിരിക്കുകയാണ്. സുലവേസി ദ്വീപിൽ 7.5 തീവ്രതയോടുകൂടിയാണ് ഭൂകമ്പം ഉണ്ടായത്. ഇതാണ് സുനാമിക്ക് കാരണമായത് എന്നാണ് നിഗമനം. ഭൂകമ്പത്തിൽ ഒരാൾ മരിക്കുകയും ചെയ്തു. എജൻസി ഫോർ മെറ്റീറോളജി, ക്ലൈമറ്റോളജി ആൻഡ് ജിയോഫിസിക്സും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് പിൻവലിക്കുകയായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.