By സൂരജ് സുരേന്ദ്രന്.29 Dec, 2021
തിരുവനന്തപുരം: പേട്ടയിൽ അനീഷ് ജോർജിന്റെ കൊലപാതകത്തിൽ ദുരൂഹത അകറ്റാനാകാതെ അന്വേഷണസംഘം. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും, ബന്ധുക്കളും.
രാത്രിയിൽ ഉറങ്ങി കിടന്ന മകന്റെ മരണവർത്തയാണ് രാവിലെ അനീഷിന്റെ കുടുംബത്തെ തേടിയെത്തിയത്.
അനീഷിന് അപകടം സംഭവിച്ച വാർത്ത പേട്ട പോലീസാണ് ബന്ധുക്കളെ അറിയിച്ചത്.
ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് ലാലുവിന്റെ ഐശ്വര്യയെന്ന വീട്.
അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്നു അറിയില്ലെന്നു ബന്ധുക്കൾ പറയുന്നു.
പൊലീസ് ജീപ്പിൽ പേട്ട സ്റ്റേഷനിലെത്തിയപ്പോഴാണ് മകനു കുത്തേറ്റ വിവരം അറിഞ്ഞത്.
പൊലീസ് ജീപ്പിൽതന്നെ പിതാവിനെ മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി.
പിതാവിനെ കാണിച്ചശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു.