Monday 13 July 2020




മുംബയിലെ ഹോട്ടല്‍ ജലസംഭരണിയില്‍ 2 മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

By praveenprasannan.06 Jun, 2020

imran-azhar

മുംബയ്: ഹോട്ടലിലെ ജലസംഭരണിയില്‍ രണ്ട മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മാനേജര്‍ ഹരീഷ് ഷെട്ടി, വെയ്റ്റര്‍ നരേഷ് പണ്ഡിറ്റ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തുന്നത്. സംഭവത്തില്‍ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ കല്ലു യാദവിനെ പൊലീസ് പിടികൂടി.



മുംബയ മിറ റോഡില്‍ ശീതള്‍ നഗറിലെ ശബരി റെസറ്റോറന്റിലെ ജലസംഭരണിയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കൊലപാതകത്തിന് ശേഷം ശേഷം കല്ലുയാദവ് മൃതദേഹങ്ങള്‍ ജലസംഭരണിയില്‍ ഉപേക്ഷിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

ലോക്ക് ഡൗണ്‍ നിലവില്‍ വന്നത് മുതല്‍ ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്. മരിച്ച രണ്ടുപേരും കല്ലുയാദവും അന്നുമുതല്‍ ഹോട്ടലിലായിരുന്നു കഴിഞ്ഞത് .ഹോട്ടലില്‍ കൊലപാതകം നടന്നതായി വ്യാഴാഴ്ചയാണ് ഉടമ ഗംഗാധര്‍ ഷെട്ടിക്ക് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ഇദ്ദേഹം വിവരം കൈമാറിയതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ജലസംഭരണിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ കുത്തേറ്റ നിരവധിപാടുകളുണ്ടായിരുന്നു.