Thursday 02 April 2020




ട്രിമ-2020 കണ്‍വെന്‍ഷന്‍ ഫെബ്രു 27, 28 തിയതികളില്‍

By Sooraj Surendran .26 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: 'മാറുന്ന ലോകത്തിലെ തൊഴില്‍-കേരളത്തിനൊരു കാഴ്ചപ്പാട്' എന്ന വിഷയവുമായി ബന്ധപ്പെട്ട് ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) ട്രിമ-2020 എന്ന പേരിൽ ഫെബ്രുവരി 27, 28 തിയതികളില്‍ വിപുലമായ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ നടത്തുന്നു. പരിപാടിയുടെ ഉദ്‌ഘാടനം 27ന് വൈകിട്ട് അഞ്ച് മണിക്ക് ഹോട്ടല്‍ ഒ ബൈ താമരയിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ നിർവ്വഹിക്കും. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും അദാനി എന്റര്‍പ്രൈസസ് ഡയറക്ടറുമായ ഹേമന്ത് നെരൂര്‍കര്‍ മുഖ്യപ്രഭാഷണം നടത്തും. ട്രിമ-2020 ചെയര്‍മാന്‍ ഡോ. എംഐ സഹദുള്ള തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യവസായം, നയരൂപീകരണം, ബിസിനസ് മേഖലകളിലുള്ള ഇരുനൂറോളം പ്രതിനിധികൾ ട്രിമ-2020 കണ്‍വെന്‍ഷനിൽ പങ്കെടുക്കുമെന്ന് ട്രിമ-2020 ചെയര്‍മാന്‍ ഡോ.എംഐ സഹദുള്ള പറഞ്ഞു.