Saturday 11 July 2020




ക്രിസ്മസ് ദിനത്തിൽ സുഹൃത്തുക്കളായ മലയാളി യുവാക്കൾ ദുബായില്‍ വാഹനാപകടത്തിൽ മരിച്ചു

By Sooraj Surendran .26 Dec, 2019

imran-azhar

 

 

ദുബായ്: ക്രിസ്മസ് ദിനത്തിൽ മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ ദുബായ്- അബുദാബി റോഡില്‍ ജബല്‍അലിക്ക് സമീപമുണ്ടായ അപകടത്തിൽ പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്റും (19), തിരുവനന്തപുരം കവടിയാറിലെ ആനന്ദ് കുമാറിന്റെയും രാജേശ്വരിയുടെയും മകന്‍ ശരത് കുമാറുമാണ് (21) മരിച്ചത്. രോഹിത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുവിടുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ 27ന് വെള്ളിയാഴ്ച വസതിയിൽ കൊണ്ടുവരും .ഉച്ചക്ക് ഒന്നിന് ബ്രാഹ്‌മണ ജന സമൂഹമഠം ശ്‌മശാനത്തിൽ സംസ്കരിക്കും. ഇരുവരും നേരത്തെ ദുബായ് ഡി.പി.എസില്‍ സഹപാഠികളായിരുന്നു. ഇരുവരും വിദേശത്ത് ഉപരിപഠനം നടത്തുകയാണ്. ശരത് അമേരിക്കയിലും രോഹിത് യു.കെയിലുമാണ് ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നത്.