Saturday 26 September 2020




സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

By online desk .06 Aug, 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടിസ്ഥിരീകരിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസന്റെ പരിശോധനാഫലം പോസിറ്റീവായി. മരിച്ചതിന് ശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാല്‍ സ്വദേശി സ്റ്റാന്‍ലി ജോണിനും മരണശേഷം നടത്തിയ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു . അതേസമയം ദാസന്‍ വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇയാളുടെ വിശദമായ പരിശോധനാഫലം കാക്കുകയാണ്. ഇതിനാല്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്നലെ സംസ്കരിച്ചു