Friday 24 September 2021




പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യുഎഇ ഭാഗികമായി അനുമതി നൽകി

By സൂരജ് സുരേന്ദ്രന്‍.03 Aug, 2021

imran-azhar

 

 

ദുബായ്: കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ നേരിട്ടിരുന്ന യാത്ര നിയന്ത്രണങ്ങളിൽ ഭാഗീക ആശ്വാസം.

 

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യുഎഇ ഭാഗികമായി അനുമതി നൽകി.

 

അതേസമയം യുഎഇ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ് ബാധകം.

 

രണ്ട് ഡോസ് വാക്‌സിനെടുത്ത താമസവിസയുള്ളവര്‍ക്കാണ് യുഎഇലേക്കെത്താന്‍ അനുമതി നൽകിയിരിക്കുന്നത്.

 

ഓഗസ്റ്റ് അഞ്ചുമുതൽ യാത്രാനുമതി പ്രാബല്യത്തിൽ വരും.

 

യുഎഇ അംഗീകരിച്ച കോവിഡ് വാക്സിനുകൾ:

 

സിനോഫാം
ഓക്‌സ്‌ഫഡ് അസ്ട്രാസെനക്ക/കോവിഷീല്‍ഡ്
ഫൈസര്‍/ബയേൺടെക്
സ്പുട്‌നിക്v
മൊഡേണ എന്നീ വാക്സിനുകൾക്കാണ് യുഎഇ അംഗീകാരം നൽകിയിട്ടുള്ളത്.

 

ഇതിലേതെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് യുഎയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നൽകിയിരിക്കുന്നത്.