Monday 27 January 2020




സുൽത്താൻ ഖാബൂസിന് അനുശോചനം അറിയിച്ച് ഭരണാധികാരികൾ

By online desk .11 Jan, 2020

imran-azhar

 

 

ദുബായ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ. യുഎഇ നേതാക്കൾ സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു. ‘വിശ്വസ്‌തത, സ്നേഹം, അറിവ് എന്നിവയുടെ സുൽത്താൻ’ ആണ് സുൽത്താൻ ഖാബൂസ് എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സുൽത്താന്റെ മിതത്വവും വിവേകവും നമ്മുടെ രാജ്യങ്ങളുടെയും പ്രദേശത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും താൽപ്പര്യത്തിലെ വ്യത്യാസങ്ങൾ നിയന്ത്രിക്കാനുള്ള കഴിവിനും ഇറാഖ് പ്രസിഡന്റ് ബർഹാം സാലെ ആദരാജ്ഞലി അർപ്പിച്ചു. "ഒമാനിലെ ബുദ്ധിമാനായ ഒരു നേതാവിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു" എന്നായിരുന്നു ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ട്വിറ്ററിൽ കുറിച്ചത്.