Thursday 20 September 2018



യു​എ​ഇ​യി​ല്‍ മൂ​ന്ന് മാ​സ​ത്തെ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു

By BINDU PP.21 Jun, 2018

imran-azhar

 

 

അബുദാബി: യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ്.അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലുടെ ലഭിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതലാണ് പൊതുമാപ്പ് ആരംഭിക്കുന്നത്.അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴ ഒടുക്കി നിയമാനുസൃതം യുഎഇയിൽ തുടരാനും അവസരം ലഭിക്കും. രാജ്യം വിട്ടുന്നവർക്ക് അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ നേരിടേണ്ടി വരില്ലെന്നതും പൊതുമാപ്പിന്‍റെ പ്രത്യേകതയാണ്.2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു 2013ൽ പൊതുമാപ്പിന്‍റെ കാലാവധി.