Saturday 26 September 2020




യുഎഇ റസിഡന്റ് വിസയുളളവരെ തിരികെയെത്തിക്കും

By praveenprasannan.18 May, 2020

imran-azhar

ദുബായ്: യുഎഇയില്‍ റസിഡന്റ് വിസയുളള, വിവിധ രാജ്യങ്ങളിലുളളവരെ മടക്കിയെത്തിക്കാന്‍ എമിറേറ്റ്സും എത്തിഹാദും ഒരുങ്ങുന്നു.ആദ്യഘട്ടത്തില്‍ 17 നഗരങ്ങളില്‍ നിന്നുളളവരെയാണ് മടക്കി കൊണ്ടുവരിക.


ഏഷ്യ,യൂറോപ്പ്, ആസ്ട്രേലിയ,യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുളള റസിഡന്റ് വിസയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് നമ്പറും ഉളളവര്‍ക്കാണ് മടങ്ങിയെത്താനാവുക.


തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരോട്, വിദേശകാര്യമന്ത്രാലയത്തിന്റെ ട്വാജൂദി വിഭാഗത്തില്‍ (www.mofaic.gov.ae/en/Services/Twajudi)രജിസറ്റര്‍ ചെയ്യണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്കിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇമെയിലിലൂടെ ഐസിഎ നമ്പര്‍ കിട്ടും.


യാത്രചെയ്യുന്നവര്‍ക്ക് മാസ്‌കും ഗ്ലൗസും മറ്റ് സുരക്ഷാ മുന്‍കരുതലുകളും നിര്‍ബന്ധമാണ്. ഡിഎച്ച്എയുടെ കൊവിഡ് പരിശോധനയും 14 ദിവസത്തെ ക്വാറന്റൈിനും ഉണ്ടായിരിക്കും.