Thursday 22 August 2019




അവലോകന യോഗം വെറും പ്രഹസനം; മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് എംഎല്‍എമാര്‍

By Sooraj Surendran.13 Aug, 2019

imran-azhar

 

 

മലപ്പുറം: മലപ്പുറം പോത്തുകല്ലില്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിനെതിരെ കടുത്ത പ്രതിഷേധവുമായി യുഡിഎഫ് എംഎൽഎമാർ. മഴക്കെടുത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗം വിളിച്ചുചേർത്തത്. എന്നാൽ യോഗത്തിൽ മുഖ്യമന്ത്രി മാത്രമാണ് സംസാരിച്ചതെന്നും, മറ്റുള്ളവർക്ക് സംസാരിക്കാനോ, അഭിപ്രായം പറയുവാനോ അവസരം നൽകിയില്ല എന്നായിരുന്നു യുഡിഎഫ് എംഎൽഎമാരുടെ ആരോപണം. എം ഉമ്മര്‍, പി കെ ബഷീര്‍, ടി വി ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങള്‍ എന്നിവരാണ് സംഭവത്തിൽ പ്രതിഷേധം അറിയിച്ചത്.

 

അതേസമയം അവലോകന യോഗത്തിൽ സംസാരിക്കുന്നതിൽ നിന്ന് ആരെയും വിലക്കിയിരുന്നില്ലെന്ന് നിലമ്പൂര്‍ എംഎൽഎ പി വി അൻവർ പ്രതികരിച്ചു. ദുരന്തമുഖത്ത് രാഷ്ട്രീയം പറയുന്നത് ശെരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയത്തിൽ ദുരിതത്തിലായ ആളുകൾക്ക് എല്ലാവിധ സഹായങ്ങളും എംഎൽഎ പി വി അൻവർ വാഗ്ദാനം ചെയ്തു.