Monday 01 June 2020




ഇനി അനധികൃതമായി തോക്കു സൂക്ഷിച്ചാല്‍ ജീവപര്യന്തം

By online desk.10 Dec, 2019

imran-azhar

 

ന്യൂ ഡല്‍ഹി : അനധികൃതമായി തോക്കു നിര്‍മിക്കുന്നതിനും കൈവശംവെക്കുന്നതിനും പരമാവധി ശിക്ഷയായ ജീവപര്യന്തം വ്യവസ്ഥചെയ്യുന്ന ആയുധ ഭേദഗതി ബില്‍–2019 ലോക്സഭ പാസാക്കി. ആഘോഷവേളകളുടെ ഭാഗമായി ജീവനു ഭീഷണിയാകുന്ന തരത്തില്‍ അശ്രദ്ധമായി വെടിയുതിര്‍ക്കുന്നവര്‍ക്ക് രണ്ടുവര്‍ഷംവരെ തടവോ, ഒരു ലക്ഷം രൂപവരെ പിഴയോ, രണ്ടുംകൂടിയോ ലഭിക്കാമെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

 

പ്രതിപക്ഷാംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിക്കൊണ്ടാണു ബില്‍ സഭ പാസാക്കിയത്. ആയുധം കൈവശംവെക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്അ നിവാര്യമായതിനാലാണ് ബില്‍ കൊണ്ടുവരുന്നതെന്ന് അമിത് ഷാ പറഞ്ഞു. പുതിയ നിയമമനുസരിച്ച് ഒരാള്‍ക്ക് രണ്ടുതോക്ക് കൈവശംവെക്കാം. നിലവില്‍ മൂന്നെണ്ണം കൈവശംവെക്കാമായിരുന്നു. രണ്ടില്‍ക്കൂടുതല്‍ കൈവശമുള്ളവര്‍ നിയമം പാസായി 90 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെമുമ്ബില്‍ ഹാജരാക്കണം. കായികതാരങ്ങള്‍ക്ക് തോക്കും വെടിക്കോപ്പും സൂക്ഷിക്കുന്നതിനു നിയമത്തില്‍ പ്രത്യേകവ്യവസ്ഥകളുണ്ട്.