Thursday 14 December 2017

വിശാലിന്‍റെ പത്രിക സ്വീകരിച്ചെന്നും ഇല്ലെന്നും

By praveen prasannan.06 Dec, 2017

imran-azhar

 

ചെന്നൈ: തമിഴ്നാട്ടില്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറിലെ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. മല്‍സരിക്കാന്‍ തയാറായ നടന്‍ വിശാലിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതാണ് പ്രശ്നമായത്.

തുടര്‍ന്ന് വിശാല്‍ അനുായികള്‍ക്കൊപ്പം കുത്തിയിരുന്ന് പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുമായി വാഗ്വാദം നടത്തിയ ശേഷം വികാരധീനനായാണ് വിശാല്‍ സമരം നടത്തിയത്.

പിന്നീട് പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചെന്ന് വിശാല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിശാലിന്‍റെ വാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് വന്നു. പത്രിക സ്വീകരിച്ചിട്ടില്ലെന്നും പത്രിക തള്ളിയതുമായി ബന്ധപ്പെട്ട പരാതിയാണ് സ്വീകരിച്ചത്. പരാതി പരിശോധിക്കുമെന്നും വിശാലിന് മല്‍സരിക്കാനാകുമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.


മണ്ഡലത്തിലുളള പത്ത് പേര്‍ പിന്‍തുണച്ച് ഒപ്പ് രേഖപ്പെടുത്തിയാലേ ഒരാള്‍ക്ക് സ്ഥാനാര്‍ത്ഥിയാകാനാകൂ. എന്നാല്‍ വിശാലിന്‍റെ പത്രികയില്‍ ഒപ്പ് വച്ച രണ്ട് പേര്‍ തങ്ങളുടെ വ്യാജ ഒപ്പാണ് പത്രികയിലുള്ളതെന്ന് പറഞ്ഞതാണ് പ്രശ്നമായത്.

എ ഐ ഡി എം കെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയാണ് തന്നെ പിന്മാറിച്ചതെന്ന് ഇതിലൊരാള്‍ പറയുന്ന ശബ്ദലേഖനം ഇതിനിടെ വിശാല്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനിലും ഇത് ഹാജരാക്കി. ഇത് പരിശോധിക്കാമെന്നാണ് വിശാലിന് ഉറപ്പ് നല്‍കിയിട്ടുള്ളത്.

നേരത്തേ ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്‍റെ പത്രികയും തള്ളിയിരുന്നു.