Wednesday 12 December 2018


അ​ണ്ട​ര്‍ 19 ഏ​ഷ്യാ കപ്പിൽ മുത്തമിട്ട് ഇന്ത്യൻ; ആ​റു വി​ക്ക​റ്റ് നേടി ഹ​ര്‍​ഷ് ത്യാ​ഗി​ താരമായി

By Sarath Surendran.07 Oct, 2018

imran-azhar

 

ധാക്ക: ഏഷ്യാ കപ്പിൽ മുത്തമിട്ട് കുട്ടി താരങ്ങൾ. അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ മലർത്തിയടിച്ചു. 144 റണ്‍സിനാണ് ശ്രീലങ്കയെ ഇന്ത്യൻ ചുണക്കുട്ടികൾ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ആറാം ഏഷ്യാ കപ്പ് കിരീടനേട്ടം കൂടിയാണിത്.

 


ആദ്യ ബാറ്റിങ്ങിലൂടെ ഇന്ത്യ നേടിയ 305 റണ്‍സായിരുന്നു ശ്രീലങ്കയുടെ വിജയലക്ഷ്യം. എന്നാൽ, 38.4 ഓവറില്‍ 160 റണ്‍സിന് ശ്രീലങ്കയിലെ എല്ലാവരും പുറത്തായി. ശ്രീലങ്കയെ മൂക്ക് കുത്തിച്ചത്തിന്റെ പ്രധാന രഹസ്യം ആറു വിക്കറ്റ് നേടിയ ഹര്‍ഷ് ത്യാഗിയുടെ ബൗളിംഗാണ്.

 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ഓപ്പണറായി അനുജ് റാവത്തും 57 റൺസും, യശസ്വി ജയ്സ്വാളും 85 റൺസും നേടിയിരുന്നു. മിന്നിച്ച പ്രകടനത്തിലൂടെ 121 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം സിമ്രാന്‍ സിംഗും ആയുഷ് ബദോനിയും ചേര്‍ന്ന് അവസാന പത്തോവറില്‍ നടത്തിയ തകർപ്പൻ ബാറ്റിംഗും ഇന്ത്യയ്ക്ക് കരുത്തേകി.