Monday 22 October 2018



അർധ സെഞ്ചുറിയുടെ പെരുമഴയുമായി ഇന്ത്യ; ശ്രീലങ്കയ്ക്ക് 305 റൺസ് വിജയലക്ഷ്യം

By Sarath Surendran.07 Oct, 2018

imran-azhar


ധാക്ക : അണ്ടര്‍ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്കു 305 റൺസ് വിജയലക്ഷ്യം. ബംഗ്ലദേശിൽ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് തരംഗം കഴിഞ്ഞപ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 304 റൺസാണ് സ്കോർ ചെയ്തത്.

 

അർധ സെഞ്ചുറിയുടെ പെരുമഴയായിരുന്നു ഇന്ത്യൻ ടീം കളിക്കളത്തിൽ കാഴ്ച്ചവെച്ചത്. യശസ്വി ജയ്സ്വാൾ 85 റൺസും, അനൂജ് റാവത്ത് പന്തിൽ 57 റൺസും, ക്യാപ്റ്റൻ സിമ്രൻ സിങ് 65 റൺസും സ്കോർ ചെയ്തപ്പോൾ 28 പന്തിൽ ആയുഷ് ബദോനി 52 റൺസും കരസ്ഥമാക്കി മുന്നേറി.

 

31 റൺസുമായി ദേവ്ദത്ത് പുറത്തായപ്പോൾ സിമ്രൻ സിങ്, ആയുഷ് ബദോനി എന്നിവർ ഇന്ത്യക്കായി പൊരുതി നിന്നു.