Thursday 26 April 2018

ആളില്ലാ ബാഗ്: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ആളുകളെ ഒഴിപ്പിച്ചു

By praveen prasannan.10 Jun, 2017

imran-azhar

ലണ്ടന്‍: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ ഭീകരാക്രമണ ഭീഷണി. രണ്ടാം ടെര്‍മിനലിലെ യാത്രക്കാരെ ഒഴിപ്പിച്ചു.

ഉടമസ്ഥനില്ലാത്ത ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിഭ്രാന്തി ഉണ്ടായത്. സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് ഒഴിപ്പിക്കല്‍.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍കരുതല്‍ നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയിനിരിക്കുന്നതേയുള്ളൂ.

ബ്രിട്ടനില്‍ അടുത്തിടെ ഏതാനും തവണ ഭീകരാക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ രാജ്യത്ത് സുരക്ഷാ ഏജന്‍സികളുടെ ജാഗ്രത വര്‍ദ്ധിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. ചെറുകക്ഷികളെ കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനാണ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമം. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളാണ് പ്രതീക്ഷിച്ച വിജയം തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിക്കാതിരുന്നതിന് കാരണമെന്ന് വിലയിരുത്തലുണ്ട്.