Tuesday 07 April 2020




രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ സാധ്യത; സൂചന നൽകി നിർമല സീതാരാമൻ

By Sooraj Surendran .01 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ സാധ്യത. ബജറ്റ് അവതരണത്തിനിടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇത് സംബന്ധിച്ച് സൂചന നൽകിയത്. സ്ത്രീകളുടെ വിവാഹപ്രായം 18ആയി ഉയർത്തിയത് 1978ലാണ്. എന്നാൽ അന്നത്തെ കാലഘട്ടത്തിലെ സാഹചര്യമല്ല ഇന്ന് നിലനിൽക്കുന്നതെന്നും സ്ത്രീകൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കും, വിദ്യാഭ്യാസത്തിനുമുള്ള സാദ്ധ്യതകൾ വർധിച്ചു. അതിനാൽ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് പഠനം നടത്താൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും, ആറുമാസത്തിനകം സമിതി ഈ വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റിൽ സ്ത്രീകൾക്കായി 28,600 കോടി രൂപ നീക്കിവെച്ചു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ രാജ്യത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.