Thursday 25 April 2019


കൊടുംതണുപ്പിൽ വിമാനത്തിന്റെ വാതിൽ ഉറഞ്ഞു: യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങിയത് മണിക്കൂറുകളോളം

By Sooraj Surendran .21 Jan, 2019

imran-azhar

 

 

കാനഡ: മോൺട്രിയലിൽ വിമാനത്തിന്റെ വാതിൽ കൊടുംതണുപ്പിൽ ഉറഞ്ഞു. യാത്രക്കാർ മണിക്കൂറുകളോളമാണ് വിമാനത്തിനുള്ളിൽ കുടുങ്ങിയത്. യുഎസിൽ നിന്നും ഹോങ്കോങ്ങിലേക്കു പോയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. മൈനസ് 30 ഡിഗ്രി സെൽഷ്യസ് തണുപ്പ് കാരണം വിമാനത്തിന്റെ വാതിൽ തുറക്കാനോ അടയ്ക്കാനോ കഴിയാത്ത വിധം ഉറഞ്ഞുപോകുകയായിരുന്നു. 250 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.ഞായറാഴ്ച മറ്റൊരു വിമാനമെത്തിച്ചാണ് യാത്രക്കാരെ സ്ഥലത്ത് നിന്നും മാറ്റിയത്. ഗൂസ് ബേ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. കാനഡയിൽ ഇപ്പോൾ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് പല വിമാന സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്.