Thursday 22 August 2019




യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി

By Sooraj Surendran .21 Jul, 2019

imran-azhar

 

 

തിരുവനന്തപുരം: എസ്എഫ്ഐ ആക്രമണത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെയും, പ്രതിഷേധങ്ങളുടെയും സാഹചര്യത്തിൽ കോളേജ് പത്ത് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ അറസ്റ്റിലായെങ്കിലും പത്ത് പ്രതികൾക്കായി നിലവിൽ അന്വേഷണം നടക്കുകയാണ്. ഇവരെ പിടികൂടുന്നതിനായി ഉടൻ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്. എസ്എഫ്ഐ അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു മുതല്‍ എഐഎസ്എഫ് വരെയുള്ള അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.