Sunday 15 December 2019




സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കേരളാ സർവകലാശാല മാർക്ക് ലിസ്റ്റുകൾ

By Chithra.15 Nov, 2019

imran-azhar

 

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്ന് കേരളാ സർവകലാശാലയുടെ മാർക്ക് ലിസ്റ്റുകളുടെ ശേഖരം കണ്ടെത്തി. സർവകലാശാലയുടെ സീലോട് കൂടിയ പൂരിപ്പിക്കാത്ത മാർക്ക് ലിസ്റ്റ് ശേഖരമാണ് ഡിആർഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

 

കേരളാ സർവകലാശാല വീണ്ടും പ്രതിക്കൂട്ടിലാക്കുന്ന തെളിവുകളാണ് വിഷ്ണുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളായ എസ്എഫ്ഐ പ്രവർത്തകരുടെ വീട്ടിൽ നിന്ന് സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഇത്തരത്തിൽ സർവകലാശാല സീലോട് കൂടിയ രേഖകൾ കണ്ടെത്തിയത് സർവകലാശാലയിൽ നടക്കുന്ന അനധികൃതമായ നടപടികളുടെ തെളിവാണ്.