Monday 30 November 2020




അൺലോക്ക് 5 ; രാജ്യത്തെ സ്കൂളുകൾ , സിനിമാ തിയേറ്ററുകൾ എന്നിവ തുറക്കാം

By online desk .14 Oct, 2020

imran-azhar

 

ഡൽഹി: അൺലോക്ക് അഞ്ചിന്റെ ഭാഗമായി കർശന കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ചു രാജ്യത്തെ സ്കൂളുകൾ ഇന്ന് മുതൽ തുറക്കാൻ കേന്ദ്രം അനുമതി നൽകി. എന്നാൽ ഉടൻ സ്കൂളുകൾ തുറക്കേണ്ട എന്ന തീരുമാനത്തിലാണ് കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ. കേരളം , കർണ്ണാടക, ആന്ധ്രാപ്രദേശ് , ഗുജറാത്ത് , ഛത്തീസ്‌ഘട്ട് , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകൾ ഉടൻ തുറക്കില്ല.സ്കൂളുകൾ തുറക്കുന്ന കാര്യം നവംബറിന് ശേഷം തീരുമാനത്തിലെത്താം എന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

 


9 മുതൽ 12 വരെയുള്ള ക്ലാസുകൾ ഇന്നുമുതൽ പുനരാരംഭിക്കാൻ ഉത്തർപ്രദേശും പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്. ഒരു സെഷനിൽ 20 കുട്ടികള്‍ മാത്രം എന്നാണ് ഇരുസംസ്ഥാനങ്ങളും ഇറക്കിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നത് .കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓഡിറ്റോറിയങ്ങൾ തുറക്കാനും കേന്ദ്ര അനുമതി ഉണ്ട്.

 

കണ്ടെയ്‌മെന്‍റ്സോണുകള്‍ക്ക് പുറത്തുള്ള സ്കൂളുകൾ , സിനിമ ഹാളുകൾ , മൾട്ടിപ്ലസ് , പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയും ഇന്നുമുതൽ തുറന്നുപ്രവർത്തിക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത് .