Tuesday 19 March 2024




രാജ്യത്തെ സിനിമ തിയേറ്ററുകളും ജിമ്മുകളും തുറന്നേക്കും ; അന്താരാഷ്ട്ര വിമാനസർവീസുകളും പുനരാരംഭിക്കും

By online desk .13 Jul, 2020

imran-azhar

 

ന്യൂഡൽഹി : ജൂലൈ 31 നുശേഷം രാജ്യത്തെ സിനിമ തിയേറ്ററുകളും ജിമ്മുകളും തുറക്കാൻ അനുമതി നൽകിയേക്കും . ഇതോടപ്പം തന്നെ അന്തരാരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കുന്ന കാര്യം പരിഗണയിലുണ്ട്. അതേസമയം പ്രായമായവരെയും കുട്ടികളെയും സിനിമ തിയറ്ററിനുള്ളിൽ പ്രവേശിപ്പിക്കില്ല.

 

 അതേപോലെ കോവിഡ് നെഗറ്റീവ് ആയവരെ മാത്രമേ വിമാന താവളത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. സിനിമ തീയേറ്ററുകളിൽ പതിനഞ്ചിനും അമ്പതിനും ഇടയിൽ പ്രായമുള്ളവർക്കാവും അനുമതി. കൂടാതെ നിശ്ചിത അകലം പാലിച്ചുകൊണ്ട് വിവിധ സംഘങ്ങൾക്കും, കുടുംബത്തിനും വ്യക്തികൾക്കുമായി സീറ്റുകൾ നിർദേശമുണ്ട്


കൂടാതെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എങ്ങനെ പുനരാരംഭിക്കും എന്നതിനെ കുറിച്ച് ചർച്ച നടന്നു വാരികയാണ്. ജൂലായ് 15നകം ഇക്കാര്യത്തില്‍തീരുമാനമെടുത്ത് 31നുശേഷം സര്‍വീസ് തുടങ്ങുന്നകാര്യ പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

 

 കോവിഡ് പരിശോധന നടത്തി അത് നെഗറ്റീവ് ആണെങ്കിൽ 48 -72 മണിക്കൂറിനുള്ളിൽ വിമാനത്തിൽ യാത്ര ചെയ്യാനനുവദിക്കും. അതേസമയം രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് യാത്രക്കുള്ള അനുമതി ഇല്ല. കൂടാതെ ഓരോരുത്തരും അവരവരുടെ ചെലവിൽ തന്നെ പരിശോധന നടത്തേണ്ടതുണ്ട് . ടെസ്റ്റിനുള്ള സൗകര്യം എയര്‍പോര്‍ട്ടിലൊരുക്കും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിമാനത്താവളത്തില്‍ രണ്ടുമണിക്കൂറെങ്കിലുംവേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.