Friday 28 February 2020




ഉന്നാവിലെ പെൺകുട്ടിയുടെ സംസ്കാരം ഇന്ന്; രാജ്യത്ത് പ്രതിഷേധം പടരുന്നു

By Chithra.08 Dec, 2019

imran-azhar

 

ന്യൂ ഡൽഹി : അഞ്ചംഗ സംഘം തീ കൊളുത്തി കൊലപ്പെടുത്തിയ ഉന്നാവിലെ 23കാരിയായ യുവതിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ബലാത്സംഗത്തിന് ഇരയായിരുന്നു പെൺകുട്ടി പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടിയെ പ്രതികൾ തീകൊളുത്തി കൊന്നത്.

 

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിപടരുകയാണ്. ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ നാല് പേർ പീഡിപ്പിച്ചതിന് ശേഷം തീകൊളുത്തി കൊന്നതിന്റെ പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുന്നതിന്റെ ഇടയിലാണ് സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയും ദുരന്തത്തിന് ഇരയാകുന്നത്.

 

90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി വെള്ളിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും യോഗി സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യുവതിയുടെ വീട്ടിൽ എത്തിയ സർക്കാർ പ്രതിനിധികൾക്ക് നേരെ ജനക്കൂട്ടം പ്രതിഷേധം അറിയിച്ചിരുന്നു.