Tuesday 21 January 2020




ഉന്നാവ് : അപകടം മുന്നിൽ കണ്ടിരുന്നു അവൾ; നിഷ്ക്രിയരായി പൊലീസ്

By Chithra.08 Dec, 2019

imran-azhar

 

പീഡനക്കേസിലെ പ്രതികൾ ചുട്ടെരിച്ച് കൊന്ന പെൺകുട്ടിക്ക് നേരെ കഴിഞ്ഞ മാസം മുതൽ തന്നെ ഭീഷണി നിലനിന്നിരുന്നതായി പിതാവിന്റെ ആരോപണം. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ആരും പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

 

കേസിലെ പ്രധാന പ്രതിയായ ശിവം ത്രിവേദി നവംബർ മാസം അവസാനത്തോടെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇതിന് ശേഷമാണ് പെൺകുട്ടിക്ക് നേരെ ഭീഷണി ആരംഭിക്കുന്നത്. തുടർന്ന് മറ്റൊരു പ്രതിയും ജാമ്യത്തിൽ ഇറങ്ങിയതോടെ ഭീഷണിയുടെ ശക്തി ഉയർന്നു. ശിവത്തിന്റെ കുടുംബാംഗങ്ങളും പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു.

 

ഇക്കാര്യങ്ങൾ പെൺകുട്ടിയെ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇവർക്ക് സുരക്ഷ ഉറപ്പ് വരുത്താനോ പ്രതികൾക്കെതിരെ നടപടിയെടുക്കാനോ പൊലീസ് ശ്രമിച്ചില്ല. തുടർച്ചയായി ഇത്തരത്തിൽ അക്രമസംഭവങ്ങൾ നടക്കുന്നതിനാൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിഷേധം അണപൊട്ടുകയാണ് രാജ്യമെങ്ങും.