Friday 28 February 2020




മകളെ കൊന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ഉന്നാവോയിലെ പെൺകുട്ടിയുടെ അച്ഛൻ

By Chithra.07 Dec, 2019

imran-azhar

 

ന്യൂ ഡൽഹി : തന്റെ മകളെ കൊന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞ് ഒരു ശിക്ഷയും നൽകരുതെന്ന് ഉന്നാവിലെ പെൺകുട്ടിയുടെ അച്ഛൻ. ഹൈദരാബാദിൽ ഡോക്ടറെ പീഡിപ്പിച്ചവർക്ക് സംഭവിച്ചത് പോലെ പ്രതികളെ വെടിവെച്ച് കൊല്ലണമെന്നും അച്ഛൻ പറഞ്ഞു.

 

അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് പെൺകുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. ഇന്നലെ രാത്രി 11.40ഓടെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വെച്ചാണ് പെൺകുട്ടി മരിച്ചത്. രാത്രിയുണ്ടായ ഹൃദയാഘാതം അതിജീവിക്കാൻ പെൺകുട്ടിക്ക് സാധിക്കാത്തതോടെയാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

 

വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെൺകുട്ടിക്ക് നേരെ മണ്ണെണ്ണയൊഴിച്ചത്. പീഡനപരാതി പൊലീസിൽ നൽകിയതിനാൽ ഇവർ പെൺകുട്ടിയെ ആക്രമിച്ചത്. കേസിന്റെ ആവശ്യങ്ങൾക്കായി കോടതിയിലേക്ക് പോകുന്ൻ വഴിയാണ് പ്രതികൾ പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.