Friday 28 February 2020




യുപിയിൽ പോലീസ് ഏറ്റുമുട്ടലുകളുടെ ചുരുളഴിയുന്നു

By Sooraj S .01 Jan, 1970

imran-azhar

 

 

ഉത്തർപ്രദേശ്: യുപിയിൽ പോലീസ് ഏറ്റുമുട്ടലുകളുടെ ചുരുളുകൾ അഴിയുന്നു. ഇന്ത്യ ടുഡേ ന്യൂസ് ചാനലിന്റെ ഒളി ക്യാമറയിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ വെളിപ്പെട്ടിരിക്കുന്നത്. പണത്തിനും പദവിക്കും വേണ്ടി വ്യാജ ഏറ്റുമുട്ടലുകൾ നടത്തി ആളുകളെ കൊന്നൊടുക്കാൻ തയ്യാറാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എട്ട് ലക്ഷം രൂപ നൽകിയാൽ ഒരാളെ കൊലപ്പെടുത്താമെന്ന് പോലീസ് ഉദ്യോഗസ്ഥൻ സമ്മതിക്കുന്നത് ക്യാമറയിൽ വളരെ വ്യക്തമായി ലഭിച്ചിട്ടുണ്ട്. വിവാദ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തതായി ഡിജിപിയുടെ ഓഫീസ് അറിയിച്ചു. 241 ഏറ്റുമുട്ടലുകൾ നടന്ന ആഗ്രയിലെ ചിത്രഹട്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആണ് ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.