Thursday 24 October 2019




കൂട്ടമാനഭംഗത്തിനിരയാക്കിയ യുവതിയെ ക്ഷേത്രത്തിനുള്ളിൽ വെച്ച് തീ കൊളുത്തി കൊന്നു

By Sooraj S.01 Jan, 1970

imran-azhar

 

 

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്. ശക്തമായ മഴപെയ്യുന്ന രാത്രിയിൽ ഒരു സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. രാത്രി കുഞ്ഞുങ്ങളോടൊപ്പം വീട്ടിൽ ഉറങ്ങി കിടക്കവെയാണ് അപകടം നടന്നത്. കച്ചവട ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും യുവതിയുടെ ഭർത്താവ് വീട്ടിൽ നിന്നും മാറിനിന്ന വിവരം അറിഞ്ഞവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പീഡന വിവരം പോലീസിനെയും ബന്ധുക്കളെയും അറിയിച്ചിരുന്നെങ്കിലും കൃത്യ സമയത്ത് ആരും എത്തിയില്ലെന്ന ആക്ഷേപവുമുണ്ട്. പീഡനത്തിന് ശേഷം യുവതിയെ ബലമായി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.