Friday 17 November 2017

മുട്ടിടിച്ച് അus a vs north koreaമേരിക്ക~ മുട്ടിടിപ്പിച്ച് കിം ജോങ് ഉന്‍

By പ്രവീണ്‍ ഡാനി.17 Oct, 2017

imran-azhar

രണ്ടാം ലോക മഹായുദ്ധത്തിന്‍െറ വിജയിയായി മാറിയ അമേരിക്ക മറ്റൊരു യുദ്ധ ഭീഷണിയില്‍.പക്ഷെ, ഇത്തവണ അമേരിക്കയുടെ നില പരിങ്ങലിലാണ്. അമേരിക്കയെ വിറപ്പിക്കുന്നത് ഉത്തര കൊറിയയാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ഉത്തര കൊറിയയുടെ തലവന്‍ കിം ജോങ് ഉന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുദ്ധത്തിന്‍െറ തയ്യാറെടുപ്പിലായിരുന്നു. അമേരിക്കന്‍ വിദഗ്ദ്ധരുടെ കണക്കുകള്‍ പ്രകാരം ഉത്തര കൊറിയയ്ക്ക് 60 ലധികം ആണവായുധങ്ങള്‍ സ്വന്തമായുണ്ട് .

ഒരു വര്‍ഷത്തിനുള്ളില്‍ 90 ശതമാനം അമേരിക്കകാരെയും കൊന്നൊടുക്കി അവിടത്തെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ഷട്ടറിടുമെന്നാണ് കിം ജോങ് ഉന്നിന്‍െറ ഭീഷണി. അന്ധമായ മുതലാളിത്ത വിരോധമാണ് കിം ജോങിനെ ഭരിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു.


എന്തായാലും ഉന്നിന്‍െറ ഭീഷണി അത്ര നിസാരമായി തള്ളിക്കളയരുതെന്നാണ് അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന്‍െറ വിലയിരുത്തല്‍. ഈ വര്‍ഷം സെപ്തംബറില്‍ ഒരു അണ്ടര്‍ഗ്രൌണ്ട് ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിച്ചതായി അവകാശപ്പെട്ട ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലും പരീക്ഷിച്ചതായി വ്യക്തമാക്കി. ഇത് അമേരിക്കയെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്. അമേരിക്കയുടെ ഉറക്കം കെടുത്തുന്ന കിം ജോങ് ഉന്‍ ഒരു യുദ്ധവെറിയനായ മനോരോഗിയാണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. എന്തായാലും ഉടന്‍ എന്തെങ്കിലും ചെയ്യണമെന്ന് പ്രതിരോധ മന്ത്രാലയം ട്രംപിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.


ആണവാക്രമണം തന്നെയാണ് കിമ്മില്‍ നിന്നുള്ള ഏറ്റവും വലിയ ഭീഷണിയെന്നും ഇപ്പോഴും അമേരിക്കന്‍ ഗവണ്‍മെന്‍റ് അജ്ഞത നടിക്കുകയാണെന്നും ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട യോഗത്തില്‍ രണ്ടു വിദഗ്ദ്ധര്‍ പറഞ്ഞു. അമേരിക്കയുടെ വൈദ്യുതോര്‍ജ്ജ വിതരണ ശൃംഖലകളെ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ തകര്‍ക്കാന്‍ കഴിയുന്ന തരം ഒരു ആക്രമണമുണ്ടായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ 90 ശതമാനം പേരും ചത്തൊടുങ്ങുന്നുവെന്നും മുന്‍ ഇലക്ട്രോ മാഗ്നറ്റിക്ക് പള്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ വില്ല്യം ഗ്രഹാമും , പീറ്റര്‍ വിന്‍സെന്‍റ് പ്രേയും വ്യക്തമാക്കി. എന്തായാലും യുദ്ധത്തിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന അമേരിക്കയുടെ മുഖമാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്.മുന്പൊന്നും അലട്ടിയിട്ടില്ലാത്ത ഒരു ഭയം അമേരിക്കയെ വേട്ടയാടുന്നുവെന്ന് ചുരുക്ക